ജിസാനില്‍ നിന്ന് മകനോടൊപ്പം മദീന സന്ദര്‍ശനത്തിനും ഉംറ നിര്‍വ്വഹിക്കുന്നതിനുമായി പുറപ്പെട്ടതായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തിയ കര്‍ണാടക സ്വദേശി മദീന സന്ദര്‍ശനത്തിനിടെ നിര്യാതനായി. മംഗലാപുരം പുത്തുര്‍ സ്വദേശി അബ്ദുറഹ്മാന്‍ (72) ആണ് മരിച്ചത്. ജിസാനില്‍ നിന്ന് മകനോടൊപ്പം മദീന സന്ദര്‍ശനത്തിനും ഉംറ നിര്‍വ്വഹിക്കുന്നതിനുമായി പുറപ്പെട്ടതായിരുന്നു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജിസാന്‍ സെന്‍ട്രല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ ബസിലായിരുന്നു അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുത്തും സിയാറത്ത് നിര്‍വ്വഹിച്ചും മുറിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം. മൃതദേഹം മദീന ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി. 

യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാരം ഇന്ന്

അബുദാബി: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് ചിഞ്ചു ജോസഫിന്റെ (29) മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകളാണ്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു.

അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ബെറ്റി ജോസഫ്, ഭര്‍ത്താവ്: മുളയംവേലി എട്ടാനിക്കുഴിയില്‍ ജിബിന്‍ ജേക്കബ്, മകള്‍: ഹെല്ല അന്ന ജിബിന്‍ (നാലര വയസ്സ്). സംസ്കാരം ഇന്ന് 3.30ന് പുന്നവേലി സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.