150 ദിര്‍ഹം വിലയുള്ള ഫാമിലി പാക്കില്‍ എട്ടു പ്രവേശന ടിക്കറ്റ്, ഒരു പ്രീമിയം പാര്‍ക്കിങ് വൗച്ചര്‍, ഗ്ലോബല്‍ വില്ലേജിലെ എല്ലാ വിനോദാകര്‍ഷണങ്ങളിലും പ്രവേശനം സാധ്യമാകുന്ന 120 വണ്ടര്‍ പോയിന്റുകളുള്ള വണ്ടര്‍ പാസ് എന്നിവയാണ് ഫാമിലി പാക്കിലൂടെ ലഭ്യമാകുന്നത്.

ദുബൈ: ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ മികച്ച അവസരം. ഗ്ലോബല്‍ വില്ലേജിലെ പ്രവേശനത്തിന് ഞായറാഴ്ച (നവംബര്‍ 20) മുതല്‍ ഫാമിലി പാക്ക് ടിക്കറ്റ് ലഭ്യമാകും.

150 ദിര്‍ഹം വിലയുള്ള ഫാമിലി പാക്കില്‍ എട്ടു പ്രവേശന ടിക്കറ്റ്, ഒരു പ്രീമിയം പാര്‍ക്കിങ് വൗച്ചര്‍, ഗ്ലോബല്‍ വില്ലേജിലെ എല്ലാ വിനോദാകര്‍ഷണങ്ങളിലും പ്രവേശനം സാധ്യമാകുന്ന 120 വണ്ടര്‍ പോയിന്റുകളുള്ള വണ്ടര്‍ പാസ് എന്നിവയാണ് ഫാമിലി പാക്കിലൂടെ ലഭ്യമാകുന്നത്. തെരഞ്ഞെടുത്ത സൂം സ്റ്റോറുകളിലാണ് ഫാമിലി പാക്ക് ടിക്കറ്റുകള്‍ ലഭിക്കുക. ടിക്കറ്റ് ലഭ്യമാകുന്ന സ്റ്റോറുകളുടെ പട്ടിക ഗ്ലോബല്‍ വില്ലേജ് വെബ്‌സൈറ്റിലും ആപ്പിലും നല്‍കിയിട്ടുണ്ട്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തൊണ്ണൂറിലേറെ സംസ്‌കാരങ്ങള്‍ പ്രതിനിധീകരിക്കുന്ന 27 പവലിയനുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 3,500ലേറെ വരുന്ന ഷോപ്പിങ് ഔട്ട്‌ലറ്റുകള്‍, 250ലേറെ ഭക്ഷണശാലകള്‍, മറ്റ് വിനോദങ്ങള്‍ എന്നിവയാണ് ഗ്ലോബല്‍ വില്ലേജിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നിശ്ചിത എണ്ണം ഫാമിലി പാക്കുകളാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. 

Read More -  ദുബൈയിലെ സിഗ്നലില്‍ ഗതാഗതം നിയന്ത്രിച്ച പ്രവാസി വൈറല്‍; ആദരവുമായി ദുബൈ പൊലീസ്

യുഎഇയില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഈ വര്‍ഷത്തെ ദേശീയ ദിനത്തിന്റെയും സ്‍മരണ ദിനത്തിന്റെയും ഔദ്യോഗിക അവധി ദിനങ്ങള്‍ ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി. ഞായറാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍, ഞായറാഴ്ച അവധിയുള്ളവര്‍ക്ക് ആകെ നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

Read More - ദുബൈയിലെ ഈ റോഡുകള്‍ നാളെ ഭാഗികമായി അടച്ചിടുമെന്ന് ആര്‍ടിഎ

അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്‍മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്‍മരണ ദിനം ആചരിക്കുന്നത്.