കുവൈത്തിൽ നിന്നും മലയാള സിനിമയുമായി പ്രവാസി കൂട്ടായ്മ. 'ക്യാപ്റ്റൻ നിക്കോളാസി'ന്റെ പൂജാ ചടങ്ങ് ഫഹാഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ നടന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും മലയാള സിനിമയുമായി പ്രവാസി കൂട്ടായ്മ. റെസാനോ പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കുന്ന പുതിയ മലയാളം സിനിമ 'ക്യാപ്റ്റൻ നിക്കോളാസി'ന്റെ പൂജാ ചടങ്ങ് ഫഹാഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ നടന്നു. കുവൈത്തിലെ കുടുംബ പ്രേഷകരുടെ ഇഷ്ട സംവിധായകൻ സാബു സൂര്യചിത്രയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. 

ഷെറിൻ മാത്യു നിമ്മാണം നിർവഹിക്കുന്ന ക്യാപ്റ്റൻ നിക്കോളാസിൽ കുവൈത്തിലെ പ്രമുഖ കലാകാരന്മാരായ ജിനുവൈകത്, ഉണ്ണികയ്മൾ.,അഖിലആൻവി, മിത്തുചെറിയാൻ, വട്ടിയൂർകാവ് കൃഷ്‌കുമാർ , പ്രമോദ്മേനോൻ, സജീവ് നാരായൺ തുടങ്ങിയവർ അഭിനയിക്കുന്നു. പൂർണമായും കുവൈത്തിൽ വെച്ച് ചീത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു ത്രില്ലർ സിനിമയാണ് ക്യാപ്റ്റൻ നിക്കോളാസെന്ന് സംവിധായകൻ സാബു പറഞ്ഞു.