സംഘം പൊളിക്കാൻ സൂക്ഷിച്ച ഒമ്പത് വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു.

റിയാദ്: വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ച സംഘത്തെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ 13 പേർ പാക്കിസ്താനികളും രണ്ടു പേർ സിറിയൻ പൗരന്മാരുമാണ്. 19 വാഹനങ്ങൾ സംഘം കവർന്ന് പൊളിച്ച് ആക്രിയാക്കി വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

സംഘം പൊളിക്കാൻ സൂക്ഷിച്ച ഒമ്പത് വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങൾ ജനവാസ കേന്ദ്രത്തിന് പുറത്തുള്ള ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ എത്തിച്ച് പൊളിച്ച് ആക്രിയാക്കി, ആക്രി കടകൾക്ക് വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു.

Read Also -  പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക ഈ രാജ്യത്ത്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

റിയാദ്: മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർ മരിച്ചു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 

രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനികെൻറ സഹോദരൻ സയ്യാഫ് അൽശഹ്റാനി പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസുകാരനെ റെഡ് ക്രസൻറ് എയർ ആംബുലൻസിൽ മദീന മെറ്റേണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലെൻറ ആരോഗ്യനില ഭേദമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...