എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ 'മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ' റിപ്പോര്‍ട്ടാണിത്.
റിയാദ്: പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യയെ തെരഞ്ഞെടുത്തു. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ 'മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ'യിലാണ് സൗദി അറേബ്യ ലോകത്തിലെ പ്രവാസി മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി മാറിയത്. പ്രവാസികളുടെ തൊഴില്‍ അവസ്ഥകളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ലോകത്തിലെ മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്.
സൗദിയിലെ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക് 83,763 പൗണ്ട് ആണ് വാര്‍ഷിക ശമ്പളം ലഭിക്കുക, അതായത് 88,58,340 രൂപ. ഇത് യുകെയിലേക്കാള്‍ 20,513 പൗണ്ട് ( 21,69,348 രൂപ) കൂടുതലാണെന്ന് സര്‍വേയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ശമ്പളം സൗദിയില്‍ തന്നെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ക്യാഷ് സാലറി, ആനുകൂല്യ അലവന്‍സുകള്‍, നികുതി എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് സര്‍വേയില്‍ ഇസിഎ പരിഗണിച്ചത്.
Read Also - വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അവസരങ്ങള്‍; അപേക്ഷകള്‍ ഈ മാസം 15 വരെ, വിശദ വിവരങ്ങള്‍ അറിയാം
2030ഓടെ സൗദി ടൂറിസം മേഖലയിൽ 16 ലക്ഷം തൊഴിലവസരങ്ങൾ
റിയാദ്: സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസനകാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ബശ്നാഖ് പറഞ്ഞു. 2020 ൽ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പരിപാടിയിലൂടെ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം ലഭ്യമാക്കി.
പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്ക്കരണം തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളിൽനിന്നും ആരംഭിക്കണമെന്ന് മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളിൽ ജോലി ചെയ്യാൻ സൗദികൾ യോഗ്യരാണെന്നും മുഹമ്മദ് ബശ്നാഖ് പറഞ്ഞു.
