Asianet News MalayalamAsianet News Malayalam

കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 215 പേര്‍ അറസ്റ്റില്‍, 27,457 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

45 പേരെ മുൻകരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.  24,054 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.

gulf news 215 people arrested and 27457 traffic violations issued in kuwait rvn
Author
First Published Sep 25, 2023, 9:11 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക്ക്, സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധന തുടരുന്നു. സെപ്റ്റംബര്‍ 16 മുതൽ 23 വരെ നടത്തിയ സുരക്ഷാ പരിശോധനകളില്‍ 215 പേരെയാണ് അറസ്റ്റ് ചെയ്തത്.

27,457 ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി. ഈ കാലയളവിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത 13 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വാണ്ടഡ് ലിസ്റ്റിലുള്ള 92 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 

45 പേരെ മുൻകരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.  24,054 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 114 വാഹനങ്ങൾ കണ്ടുകെട്ടുകയും 22 മോട്ടോർ സൈക്കിളുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്കും റഫർ ചെയ്തു. റെസിഡൻസി നിയമങ്ങള്‍ ലംഘിച്ച 18 പേരാണ് പിടിയിലായത്. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. 

Read Also - ലഹരി ഉപയോഗം; രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ജയില്‍ശിക്ഷയും വൻതുക പിഴയും

വിമാനത്താവളത്തില്‍ പരിശോധനയില്‍ സംശയം തോന്നി; ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണവുമായി പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വര്‍ണവുമായി പ്രവാസി പിടിയില്‍. രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച പ്രവാസിയാണ് അറസ്റ്റിലായത്. കുവൈത്ത് വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടിയത്. 

വിമാനത്താവളത്തിലെ സാധാരണയായി നടത്തുന്ന പരിശോധനയില്‍  പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ വിഭാഗമാണ് വിശദ പരിശോധന നടത്തിയത്. വിശദ പരിശോധനയില്‍ 10,000 ദിനാര്‍ മൂല്യമുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിവിധ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. തുടർന്ന് പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ സ്‌പോൺസറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് വരുത്തി. നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios