മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമം; 34 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍
മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 34 പേര്‍ പൊലീസ് പിടിയിലായത്.

മസ്കറ്റ്: ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 34 പേര്‍ പൊലീസ് പിടിയിലായത്. പിടിയിലായവർ ഏഷ്യൻ വംശജർ ആണെന്നും പ്രസ്താവനയിൽ പറയുന്നു.
പൊലീസ് അറസ്റ്റിലായ 34 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
Read Also - ജീവന്‍ രക്ഷിക്കാനുള്ള സന്മനസുകളുടെ ശ്രമം വിഫലം; ഷരൂൺ മരണത്തിന് കീഴടങ്ങി
അതേസമയം ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ അവരെ നിർബന്ധിച്ച രണ്ട് പേരെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 34 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന കേസുകളില്‍ 34 പ്രവാസികളെ അറസ്റ്റ് ചെയ്തു. 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
മഹ്ബൂല, മംഗഫ്, സാല്‍മിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗം, പ്രത്യേകിച്ച് പൊതുമര്യാദ സംരക്ഷണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകരെ പിടികൂടിയത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവൃത്തികള്‍ നടത്തുന്നത് കണ്ടെത്താനുള്ള ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
സമാന രീതിയില്‍ കഴിഞ്ഞ ദിവസം രാജ്യത്ത് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിലായിരുന്നു. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച് വരികയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...