Asianet News MalayalamAsianet News Malayalam

പരിശോധനകള്‍ വ്യാപകമായി തുടരുന്നു; 351 പ്രവാസികള്‍ പിടിയില്‍

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഖൈത്താന്‍, മഹ്ബൂല, മങ്കഫ്, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സിറ്റി, ഷര്‍ഖ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും പ്രവാസികള്‍ അറസ്റ്റിലായത്. അ

gulf news 351 expats arrested in kuwait for violators rvn
Author
First Published Sep 23, 2023, 8:13 PM IST | Last Updated Sep 23, 2023, 8:13 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വ്യാപകമായി തുടരുന്നു. പരിശോധനകളില്‍ നിയമം ലംഘിച്ച പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് 351 പ്രവാസികളെയാണ് പിടികൂടിയത്.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഖൈത്താന്‍, മഹ്ബൂല, മങ്കഫ്, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സിറ്റി, ഷര്‍ഖ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും പ്രവാസികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 312 പേര്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ്. രണ്ട് പേരെ മദ്യം കൈവശം വെച്ചതിനാണ് പിടികൂടിയത്. 250 കുപ്പി പ്രാദേശിക മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ലൈസന്‍സ് ഇല്ലാതെ മെഡിക്കല്‍ പ്രൊഫഷനിലേര്‍പ്പെട്ട ആറ് പേരെയും പിടികൂടി. ഗാര്‍ഹിക തൊഴിലാളികളുടെ നാല് ഓഫീസുകള്‍ റെയ്ഡ് ചെയ്തതില്‍ നിന്ന്  17 താമസ നിയമലംഘകരും പിടിയിലായി. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 12 പേരെയും അധികൃതര്‍ പിടികൂടി. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Read Also - ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും

27 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, 38 കേസുകള്‍; പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: പത്ത് ലക്ഷം ദിനാറിന്റെ (27 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയില്‍. തട്ടിപ്പ്, മോഷണം, വിശ്വാസ വഞ്ചന എന്നിവയടക്കം 38 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

നേരത്തെ 16 കേസുകളില്‍ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു ഇയാള്‍. സബാഹ് അല്‍ നാസര്‍ പ്രദേശത്ത് നിന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്. സബാഹ് അല്‍ നാസറില്‍ നടത്തിയ പരിശോധനയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞ ശേഷവും ഒമ്പത് വര്‍ഷമായി അനധികൃത താമസക്കാരനായി കഴിയുകയായിരുന്നു പ്രതി. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios