സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി.

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ ശമ്പളത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 45 ശതമാനമാണ് ഇരട്ടിച്ചതെന്ന് നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് വെളിപ്പെടുത്തി. 2018 ൽ ശരാശരി ശമ്പളം 6,600 റിയാലായിരുന്നത് 2023ൽ 9,600 റിയാലായി ഉയർന്നു.

സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി. സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയും പാക്കേജുകളുടെ വിജയവും മികച്ച ആസൂത്രണവും വേതന വർധനവിന് കാരണമായെന്ന് ഒബ്സർവേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി സമയത്ത് ബിസിനസ് മേഖലക്കും സ്വകാര്യ മേഖലക്കും ലഭിച്ച വർധിച്ച പിന്തുണയും ഉത്തേജനവും തൊഴിൽ വിപണിയുടെ ഉയർന്ന ആകർഷണത്തിനും കാര്യക്ഷമതക്കും വഴിവെച്ചു. നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ 20,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം 139 ശതമാനം വർധിച്ചു. അതായത് 2018ൽ ഈ ഗണത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം 84,700 ആയിരുന്നത് ഈ വർഷം 2,02,700 ആയി ഉയർന്നു. 

Read Also -  നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍

ലിബിയയിലെ ജനങ്ങൾക്ക് സാന്ത്വനമായി അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം അയച്ച് സൗദി 

റിയാദ്: വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾക്ക് സാന്ത്വനമായി സൗദി അറേബ്യയുടെ സഹായം തുടരുന്നു. 90 ടൺ ഭക്ഷ്യവസ്തുക്കളും മറ്റാവശ്യ സാധനങ്ങളുമായി അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ബുധനാഴ്ച ബെൻഗാസിയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പ്രത്യേക വിമാനത്തിൽ എത്തിക്കുന്ന സാധനങ്ങൾ കെ.എസ്. റിലീഫ് ഹ്യുമാനിറ്റേറിയൻ എയ്‌ഡിെൻറ മേൽനോട്ടത്തിലാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നത്.

ദുരന്തമുണ്ടായ ഉടനെ ലിബിയക്ക് സഹായമെത്തിക്കാൻ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അടിയന്തര നിർദേശം നൽകിയിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 7.1 കോടി ഡോളറിെൻറ സഹായം വേണമെന്നാണ് യു.എൻ മാനുഷികകാര്യ ഓഫീസ് അറിയിച്ചത്. അവശ്യ മരുന്നുകൾ, ശസ്ത്രക്രിയ സാമഗ്രികൾ അടക്കം കിഴക്കൻ ലിബിയയിലേക്ക് സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടന നടപടി സ്വീകരിച്ചതും വലിയ ആശ്വാസമായി വിലയിരുത്തുന്നു.

ഡാനിയൻ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരം തൊട്ട സെപ്റ്റംബർ ഒമ്പതിന് രാത്രിയാണ് 1,20,000 ജനസംഖ്യയുള്ള ഡർന നഗരപ്രാന്തത്തിലെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. ഇത് വൻ പ്രളയത്തിന് വഴിവെച്ചതാണ് ലിബിയൻ ജനതയെ ദുരിതത്തിൽ മുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...