സെപ്തംബറില്‍ മാത്രം 3,837 പേരെയാണ് നാടുകടത്തിയത്. ഇതില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളുമാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിയമലംഘകരായ 7,685 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ പിടികൂടി നാടുകടത്തിയത്.
സെപ്തംബറില്‍ മാത്രം 3,837 പേരെയാണ് നാടുകടത്തിയത്. ഇതില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളുമാണ്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി പോയവരും ഇതില്‍പ്പെടും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച 3,848 പ്രവാസികളെ ഓഗസ്റ്റ് മാസത്തില്‍ നാടുകടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also - വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം
അതേസമയം 800 പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നല്‍കിയിട്ടുണ്ട്. കൂട്ട പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സ്വദേശിവത്കരണ നയവുമായി ബന്ധപ്പിച്ചാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതില്‍ ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
തൊഴില്‍ അവസരങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ വിദേശി തൊഴിലാളികള്‍ക്ക് പകരം കുവൈത്തികളെ നിയമിക്കാനാണ് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് അധ്യാപകരുടെ കുറവ് ഉണ്ടായിട്ടും കഴിഞ്ഞ അധ്യയന വര്‍ഷാവസാനം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഏകദേശം 1,800 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു.
Read Also - യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും
സ്വന്തമായി നിര്‍മ്മിച്ചതും വിദേശമദ്യവും; പിടിച്ചെടുത്തത് 265 കുപ്പി, 15 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മ്മിച്ചതും കൈവശം സൂക്ഷിച്ചതുമായ കേസുകളില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വിവിധ രാജ്യക്കാരായ ഇവര്‍ ആറ് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും പ്രാദേശികമായി നിര്‍മ്മിച്ചതും വിദേശമദ്യവുമടക്കം 265 കുപ്പി മദ്യമാണ് പിടികൂടിയത്.
കുറ്റകൃത്യങ്ങളും അനധികൃത പ്രവര്‍ത്തനങ്ങളും പിടികൂടാനുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
