പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരായ 67 പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്‌സ് എന്നിവ സംയുകതമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.
ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് മിന്നല്‍ സുരക്ഷാ ക്യാമ്പയിന്‍ നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് പതിനായിരത്തിലേറെ പ്രവാസികളെ; വ്യാപക പരിശോധന
കുവൈത്തില്‍ അടുത്തിടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.
Read Also - പെര്‍മിറ്റ് ഇല്ല, അപ്പാര്‍ട്ട്‌മെന്റില്‍ മെഡിക്കല്‍ പ്രാക്ടീസ്; വ്യാജ ഡോക്ടര്‍ പിടിയില്‍
കാറിനുള്ളില്‍ വിദേശ മദ്യവുമായി യാത്ര; പരിശോധനയില്‍ പ്രവാസി പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി പിടിയില്‍. 14 കുപ്പി വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമം അല്‍ അല്‍ബ റിപ്പോര്‍ട്ട് ചെയ്തു. അഹ്മദി സുരക്ഷാ പട്രോള്‍ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാള്‍ കുടുങ്ങിയത്. കാറിനുള്ളില്‍ നിന്നാണ് വിദേശ മദ്യം കണ്ടെടുത്തത്. പൊലീസ് പട്രോള്‍ വാഹനം സമീപത്ത് കൂടി ഓടിച്ചു പോയപ്പോള്‍ ഇയാള്‍ പരുങ്ങി. പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് കാറിന്റെ മുമ്പിലെ സീറ്റിന് സമീപം ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. മദ്യം ഒളിച്ചു കടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് പിടിയിലായ ഈജിപ്ത് സ്വദേശിയെയും പിടിച്ചെടുത്ത മദ്യക്കുപ്പികളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

