Asianet News MalayalamAsianet News Malayalam

ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും; നിരീക്ഷണം നാളെ മുതൽ

ഇൻഷുറൻസില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ സ്വദേശികളും വിദേശികളുമായ ഡ്രൈവർമാർ ശിക്ഷാപരിധിയിൽ പെടുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

gulf news camera surveillance to caught vehicles without insurance rvn
Author
First Published Sep 30, 2023, 10:41 PM IST

റിയാദ്: വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ട്രാഫിക് ക്യാമറ പിടികൂടും, വൻതുക പിഴയും കിട്ടും. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് നാളെ (ഞായറാഴ്ച) ആരംഭിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 

ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിെൻറ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ കാമറ സ്വമേധയാ കണ്ടെത്തുന്നതാണ് സംവിധാനം. ഇൻഷുറൻസില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ സ്വദേശികളും വിദേശികളുമായ ഡ്രൈവർമാർ ശിക്ഷാപരിധിയിൽ പെടുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം, ട്രാഫിക് സിഗ്നൽ ലംഘനം, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, നിരോധിത സ്ഥലങ്ങളിൾ പാർക്ക് ചെയ്യൽ, വെയ്ബ്രിഡ്ജുകൾ മറികടക്കൽ, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകൾ, റോഡ് ഗതാഗത നിയന്ത്രണങ്ങളുടെ ലംഘനം, ട്രക്കുകളും ഹെവി എക്യുപ്മെൻറ് വാഹനങ്ങളും അവക്ക് നിശ്ചയിച്ച വലത്തേയറ്റത്തെ ട്രാക്കിലൂടെ അല്ലാതെ ഓടിക്കൽ, രാത്രിയിലും കാഴ്ചവ്യക്തത കുറഞ്ഞ കാലാവസ്ഥയിലും ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കൽ, നടപ്പാതയിലൂടെയും വിലക്കുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് നിലവിൽ കാമറ വഴി ഓട്ടോമാറ്റിക്കായി നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത്. ആ ലിസിറ്റിലേക്കാണ് ഇപ്പോൾ ഇൻഷുറൻസ് ലംഘനവും വരുന്നത്.
ᐧRead Also - ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഒറ്റ വിസ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തും, സൗദിക്ക് വലിയ രീതിയിൽ ഗുണം ചെയ്യും

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ 

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. 

ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.

 നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios