വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന്റെ വിനിമയ നിരക്ക് 215.75 ആയിരുന്നു.
മസ്‌കറ്റ്: ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കിലെത്തി. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കാണ് ചൊവ്വാഴ്ച നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന്റെ വിനിമയ നിരക്ക് 215.75 ആയിരുന്നു. കഴിഞ്ഞ മാസം 16ന് വിനിമയ നിരക്ക് 216ന് അടുത്തെത്തിയിരുന്നു. ഡോളര്‍ ശക്തമാകുന്നതും വിവിധ കാരണങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. നിരവധി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി മൂല്യം ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു.
Read Also - വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് സംഘങ്ങള്‍ പിടിയില്‍; അറസ്റ്റിലായത് 19 പ്രവാസികള്‍
റിയാദ് എയറില്‍ തൊഴില്‍ അവസരങ്ങള്‍; റിക്രൂട്ട്മെന്‍റ് തുടങ്ങി
റിയാദ്: സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ അറിയിച്ചു.
വ്യോമഗതാഗത മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അടുത്തിടെ പ്രഖ്യാപിച്ച റിയാദ് എയറിന്‍റെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നത്. സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായാണ് റിയാദ് എയർ അവതരിപ്പിച്ചിട്ടുള്ളത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് പിന്തുണയോടെയാണ് ഇതിന്‍റെ പ്രവർത്തനം.
ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ബോയിങ് 787-9, വീതികൂടിയ ബോയിങ് 777 എന്നീ ശ്രേണികളിൽപ്പെട്ട വിമാനങ്ങളിലേക്ക് മികച്ച പൈലറ്റുമാരെയായിരിക്കും നിയമിക്കുക. ഇതിനായുളള ഇൻറർവ്യൂ ആരംഭിച്ചതായി റിയാദ് എയർ സി.ഇ.ഒ പീറ്റർ ബെല്ല്യു പറഞ്ഞു. അടുത്ത ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പുതിയ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കും. കൂടാതെ ചില പൈലറ്റുമാർ ഒക്ടോബറിലും നവംബറിലും ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റർ ബെല്ല്യു പറഞ്ഞു.
