വൈദ്യപരിശോധന നടത്തിയപ്പോള്‍ മുഖത്തെ എല്ലുകളില്‍ ഒന്നിലധികം ഗുരുതരമായ ഒടിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

ജിദ്ദ: കവിളെല്ല് തകര്‍ന്ന പ്രവാസി യുവാവിന്‌റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ വിദഗ്ധരായ സൗദി ഡോക്ടര്‍മാരുടെ സംഘമാണ് യുവാവിന്റെ പൊട്ടിയ കവിളെല്ല് ശസ്ത്രക്രിയയിലൂടെ പുനര്‍നിര്‍മ്മിച്ചത്. 

ശസ്ത്രക്രിയ നാലു മണിക്കൂര്‍ നീണ്ടുനിന്നു. ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവാസിയെ പ്രവേശിപ്പിച്ചത്. റോഡപകടത്തെ തുടര്‍ന്ന് യുവാവിന്റെ മുഖത്തെ എല്ലുകളില്‍ ഒന്നിലധികം പൊട്ടലുകളുണ്ടായി. കവിള്‍ത്തടങ്ങള്‍ തകര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈദ്യപരിശോധന നടത്തിയപ്പോള്‍ മുഖത്തെ എല്ലുകളില്‍ ഒന്നിലധികം ഗുരുതരമായ ഒടിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് മുഴുവന്‍ കവിള്‍ത്തടവും പുനര്‍നിര്‍മ്മിക്കുന്നതിനും മുഖത്തെ ഒടിവുകള്‍ പരിഹരിക്കുന്നതിനും മുറിവുകള്‍ തുന്നിച്ചേര്‍ക്കുന്നതിനുമായി രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുകയും ആരോഗ്യസ്ഥിതി സാധാരണനിലയിലാകുകയും ചെയ്തതോടെ പ്രവാസിയെ ഡിസ്ചാര്‍ജ് ചെയ്തു. 2023ന്റെ ആദ്യ പകുതിയില്‍ ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലെ ഓറല്‍ ആന്‍ഡ് മാക്‌സില്ലോഫേഷ്യല്‍ സര്‍ജറി വിഭാഗം 68 ഓപ്പറേഷനുകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Read Also - സൗദിയിലെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; ശല്യമായതോടെ നിയന്ത്രിക്കാനൊരുങ്ങി പരിസ്ഥിതി വകുപ്പ്

സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

റിയാദ്: മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർ മരിച്ചു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 

രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനികെൻറ സഹോദരൻ സയ്യാഫ് അൽശഹ്റാനി പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസുകാരനെ റെഡ് ക്രസൻറ് എയർ ആംബുലൻസിൽ മദീന മെറ്റേണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലെൻറ ആരോഗ്യനില ഭേദമായിട്ടുണ്ട്.

Read Also - കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവാസി​ മലയാളി യുവാവ്​ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...