റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം
സിവിൽ ഡിഫൻസിൻറെ കീഴിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

റിയാദ്: സൗദി തലസ്ഥാനഗരമായ റിയാദിൽ ഞായറാഴ്ച പുലർച്ചെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിച്ചു. ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള സ്ഥാപനങ്ങളിലാണ് തീ പടർന്നുപിടിച്ചത്.
സിവിൽ ഡിഫൻസിൻറെ കീഴിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പുലർച്ചെയായതിനാൽ ആരും ജോലിക്കെത്താത്തതിനാൽ ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
അതേസമയം ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് സൗദിയില്‍ മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.
വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
Read Also - വിമാന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
മാനുഷിക ദുരന്തം ഒഴിവാക്കാന്‍ മുന്‍ഗണന; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി
റിയാദ്:ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് വിഷയത്തില്‍ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്.
യു.എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയ്ക്ക് മേൽ ഇസ്രയേല്‍ ഏർപ്പെടുത്തിയ ഉപരോധവും പലസ്തീൻ പൗരൻമാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിനെയും സൗദി നേരത്തെ എതിർത്തിരുന്നു. ഇതിനിടെ, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അടിയന്തര യോഗം ചേരും. ബുധനാഴ്ച ജിദ്ദയിലാണ് ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക് ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ᐧ