കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികളിൽ നിന്ന് ഉപകരണങ്ങളും ഇലക്ട്രിക് കേബിളുകളും വയറുകളും ഉള്‍പ്പെടെ മോഷണം പോയ കേസുകൾ വര്‍ധിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷണം പോയ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പൂര്‍ത്തിയാക്കി. ഏഷ്യക്കാരായ അഞ്ച് പ്രവാസികളെയാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികളിൽ നിന്ന് ഉപകരണങ്ങളും ഇലക്ട്രിക് കേബിളുകളും വയറുകളും ഉള്‍പ്പെടെ മോഷണം പോയ കേസുകൾ വര്‍ധിച്ചിരുന്നു. ഇതോടെ ഈ കേസുകൾ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രവാസികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇവര്‍ മോഷ്ടിച്ച വസ്തുക്കള്‍ മിനി ബസിൽ അങ്കാര സ്ക്രാപ്പ് യാർഡിൽ വിറ്റതായി കണ്ടെത്തി.

ഒരു മോഷണത്തിനിടെ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നൂറോളം മോഷണങ്ങൾ ഇവർ നടത്തിയതായും മോഷ്ടിച്ച വസ്തുക്കൾ അങ്കാര സ്‌ക്രാപ്‌യാർഡില്‍ വിറ്റതായും സമ്മതിച്ചു. പിടിയിലായവരെ അന്വേഷണം പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read Also - മസ്ജിദ് ആക്രമണ കേസിലെ പ്രതിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍; രണ്ട് വിദേശികള്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്. ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറി. 

പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഹവല്ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ടുമായാണ് അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്. വ്യാജ ഡോളറുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തു. 

Read Also-  പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...