ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
റിയാദ്: ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ് തെക്കൻ സൗദിയിലെ നജ്റാനിൽ മരിച്ചത്.
ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീരവേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12), സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്‌റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also - പിടിച്ചെടുത്തത് നാലായിരം കിലോയിലേറെ ലഹരിമരുന്ന്; ഉരുക്കി നശിപ്പിച്ചതായി അറിയിച്ച് പബ്ലിക് പ്രോസിക്യൂഷന്‍
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു
റിയാദ്: സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ജിദ്ദ ഹറാസാത്ത് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ഇന്നലെ (ശനിയാഴ്ച്ച) ഉച്ചക്ക് ഒന്നിന് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ജിദ്ദ ജാമിഅ അൻഡലൂസിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Read Also - കിണറ്റിൽ വീണയാളെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

