മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രക്കിടെ വാഹനത്തിന് മുകളിൽ റോഡരികിലെ സൈൻ ബോര്‍ഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്റ്റോപിനു സമീപം ടി.സി. ഷഹാദ് (48) ആണ് മരിച്ചത്. മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. പിതാവ് പരേതനായ മുല്ലപ്രത്ത് പുതിയപുരയില്‍ അബ്ദുറഹിമാന്‍, മാതാവ് ടി സി സൈനബ. ഭാര്യ പിപി ജസീല, മക്കള്‍ മുഹമ്മദ്, സാമില്‍ സാക്ക്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
Read Also - 'പ്രിയം കിറ്റ്കാറ്റും കാഡ്ബറിയും' ; ചോക്ലേറ്റ് കള്ളനെ കയ്യോടെ പിടികൂടി, ഒരു വര്‍ഷം തടവുശിക്ഷ
അതേസമയം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ സനാഇയ്യയിലെ സ്റ്റീൽ വർക്ക്ഷോപ്പിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിെൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടയിൽ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സാമുവൽ തൽക്ഷണം മരണപ്പെടുകയായിരുന്നു.
തെങ്ങുംതറയിൽ നൈനാൻ ജോണിെൻറയും ശോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയാണ്. ഭാര്യ: തൃഷ, മക്കൾ: ജസ്റ്റിൻ, ജസ്റ്റസ്. ജോലി സ്ഥലത്തു വെച്ചുണ്ടായ അപകട മരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ താമസമുണ്ടായെങ്കിലും സാമൂഹിക പ്രവർത്തകനും അൽ അഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ ഇടപെടൽ കൊണ്ട് മരണം സംഭവിച്ച ഒരാഴ്ചക്കകം തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.അൽ അഹ്സ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ നിന്നും സാമുവലിൻ്റെ ബോഡി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ അടക്കം ചെയ്തു.
