കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ വൃക്ക തകരാർ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാൻ ഡോക്ടർമാർ ഉപദേശിക്കുകയും ചെയ്തിരുന്നു.
റിയാദ്: ആരോഗ്യപ്രശ്നങ്ങൾ കാരണം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.
ബുറൈദ ഫൈസിയയിലെ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ വൃക്ക തകരാർ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാൻ ഡോക്ടർമാർ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുഹൃത്തുക്കളും തൊഴിലുടമായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ ഖസീം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ശരീരം കുഴയുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. പരേതരായ മീരാൻ, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. ഏകമകൾ: അസീന. മരുമകൻ: റമീസ് റഷീദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി രംഗത്തുണ്ട്.
Read Also - മലയാളി ഹജ്ജ് തീർഥാടകനെ മക്കയിൽ കാണാതായി
മൂന്നുദിവസമായി ഒരു വിവരവുമില്ല, മുറി തുറന്നപ്പോള്‍ പ്രവാസി മലയാളി മരിച്ച നിലയിൽ
റിയാദ്: മൂന്നുദിവസമായി വിവരമില്ലാതിരുന്ന മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിലെത്തിയത്.
മൂന്നു ദിവസത്തിലധികമായി യുവാവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാഞ്ഞതിനെ തുടർന്ന് ഭാര്യ സ്പോൺസറെ വിളിക്കുകയും അദ്ദേഹം മുറി തുറന്നുനോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായി കാണുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം ദമ്മാമിൽ സംസ്കരിക്കുന്നതി വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. ഭാര്യ: സഈദ, മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപർമാർക്കറ്റ്), ഷാമിൽ മുബാറക്, സിയാജബിൻ.
Read Also - ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

