Asianet News MalayalamAsianet News Malayalam

മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷം; സാംസ്‌കാരിക അവാർഡ് കെ എൻ ആനന്ദ കുമാറിന്

ഓണാഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗം എല്ലാ വർഷവും നൽകി വരാറുള്ള സാംസ്‌കാരിക അവാർഡ് ഈ വര്‍ഷം കെ.എൻ. ആനന്ദ കുമാറിന്  നൽകി ആദരിക്കും.

gulf news muscat indian social clubs onam celebration rvn
Author
First Published Sep 20, 2023, 10:43 PM IST

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ  വർഷത്തെ  ഓണാഘോഷങ്ങൾക്ക് വെള്ളിയാഴ്ച  തുടക്കം കുറിക്കും. താര പരിവേഷങ്ങൾ ഇല്ലാത്ത മലയാള വിഭാഗത്തിന്റെ ഈ  വർഷത്തെ  ഓണാഘോഷം, വെള്ളിയാഴ്ച  മസ്കറ്റ് അൽ ഫെലാജ് ലെഗ്രാൻഡ് ആഡിറ്റോറിയത്തിലാണ് അരങ്ങേറുക.
കഴിഞ്ഞ ഇരുപത്തി ഏഴ്  വര്ഷങ്ങളായി ഒമാനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് മലയാള വിഭാഗത്തിനുള്ളത്. 

കേരളത്തിലെ ഓണവും പ്രവാസികളുടെ ഓണവും തമ്മില്‍ വലിയ അന്തരമാണുള്ളത് എങ്കിലും  മലയാള വിഭാഗം ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ വേറിട്ട ഗൃഹാതുരത്വമുണർത്തുന്ന  ഓര്‍മ്മകളാണ് ഓരാ പ്രവാസിക്കും എല്ലാ വർഷവും ഒമാനിൽ  പകര്‍ന്നു നൽകി വരുന്നത്. മലയാള വിഭാഗം 1996  ഇൽ നിലവിൽ വന്നത് മുതൽ  തുടർച്ചയായി ഓണാഘോഷം വളരെ കെങ്കേമമായി തന്നെയാണ് അതാതു കാലയളവിലെ  ഭാരവാഹികളും ക്ലബ്ബ് അംഗങ്ങളും  സംഘടിപ്പിച്ചു വരാറുള്ളത്. കേരളത്തില്‍ കുടുംബത്തിനു ഒപ്പം ഓണം ആഘോഷിക്കുന്ന മലയാളി, പ്രവാസിയായി മാറുമ്പോള്‍ ഇതുപോലുള്ള അസോസിയേഷന്റെ നേതൃത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ വര്ഷത്തെ ആഘോഷങ്ങളിൽ പങ്കു ചേരുവാൻ  കേരളത്തിൽ നിന്നും മസ്കറ്റിൽ എത്തുന്നത് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്, ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദ കുമാറാണ് എന്നത് ശ്രദ്ധേയമാണ്.

ഒരു വ്യവസായി, മനുഷ്യസ്‌നേഹി, ഒപ്പം  വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, സ്വയം തൊഴിൽ തുടങ്ങിയ ബഹുമുഖ  മേഖലകളിൽ സജീവ സാന്നിധ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി കൂടിയാണ്  കെ.എൻ. ആനന്ദ കുമാർ. കൂടാതെ പ്രഗത്ഭനായ ഭരണാധികാരിയും നേതാവും സംഘാടകനും, വലിയ ധാർമ്മിക മൂല്യങ്ങളും തത്വങ്ങളും ഉള്ള വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ആനന്ദകുമാർ.

ഓണാഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗം എല്ലാ വർഷവും നൽകി വരാറുള്ള സാംസ്‌കാരിക അവാർഡ് ഈ വര്‍ഷം കെ.എൻ. ആനന്ദ കുമാറിന്  നൽകി ആദരിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സാംസ്‌കാരിക സമ്മേളനത്തിൽ   മലയാള വിഭാഗം കൺവീനർ  അജിത് വാസുദേവൻ കെ.എൻ. ആനന്ദ കുമാറിന്  സമ്മാനിക്കും. ഒരു ലക്ഷം രൂപയുടെ ചെക്ക്  ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പേരിലാണ് നൽകുന്നതെന്ന് കൺവീനർ അജിത് വാസുദേവൻ  പറഞ്ഞു. കെ.എൻ. ആനന്ദ കുമാർ സമ്മേളനത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തും.

മുൻ വര്ഷങ്ങളിലെ  ഓണാഘോഷങ്ങളോട് അനുബന്ധിച് 1996  മുതൽ തുടർച്ചയായി മലയാള വിഭാഗം  സാംസ്‌കാരിക അവാർഡ്  നൽകി വരാറുണ്ട്. മലയാള ചലച്ചിത്ര രംഗത്ത് നിന്നുമുള്ള നെടുമുടി വേണു, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മധു, കെ പി എ സി ലളിത, ഐ വി ശശി, സുകുമാരി, ജഗദീഷ്, ബാലചന്ദ്ര മേനോൻ, തിലകൻ, ഷീല , സംവിധായകൻ ബ്ലെസി, ലാലു അലക്സ്, മുകേഷ്, മനോജ് കെ ജയൻ, നടൻ സിദ്ധിഖ്, സംവിധായകൻ ശ്യാമ പ്രസാദ്, ദേവൻ, രഞ്ജി പണിക്കർ ,സത്യൻ അന്തിക്കാട്, ലാൽ,  ഗായിക  ചിത്ര  എന്നിവരാണ് മുൻ കാലങ്ങളിൽ  മലയാള വിഭാഗത്തിന്റെ സാംസ്കാരിക അവാർഡുകൾ ഏറ്റുവാങ്ങിയിട്ടുള്ളത്. അവാർഡുകൾ ഏറ്റു വാങ്ങുന്നതിനായി പുരസ്‌കാരത്തിന് അർഹരായവർ  മസ്കറ്റിലെത്തുകയും മലയാള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടിയിൽ ഉടനീളം പങ്കെടുത്തുകൊണ്ട്  പുരസ്കാരം  ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഈ വര്ഷം മലയാള ചലച്ചിത്ര ലോകത്ത് നിന്നുമുള്ള ഒരാൾക്ക് പകരം സാമൂഹ്യ ക്ഷേമ രംഗത്ത് വളരെയധികം  വ്യക്തി മുദ്ര പതിപ്പിച്ച   കെ.എൻ. ആനന്ദ കുമാറാണ് ഓണാഘോഷ  പരിപാടിയിൽ പങ്കെടുക്കുന്നതിനായി മസ്കറ്റിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. 

ഇതിനു പുറമെ ഭിന്ന ശേഷി  വിദ്യാർത്ഥികൾക്കായി  ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ പ്രവർത്തിച്ചു വരുന്ന സ്പെഷ്യൽ  എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡിംപിൾ മാത്യുവിനെ  കെ.എൻ. ആനന്ദ കുമാർ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ഡിംപിൾ മാത്യു  കഴിഞ്ഞ 25 വര്‍ഷം സ്പെഷ്യൽ  എഡ്യൂക്കേഷൻ വിഭാഗത്തിന്  നൽകി വരുന്ന നിസ്വാർത്ഥ സേവനത്തെ പരിഗണിച്ചാണ്  മലയാള  വിഭാഗത്തിന്റെ ഈ  ആദരം.

മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ  ബാബു രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ   ചേരുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്‌ഘാടനം ചെയ്യും. ഇരുവരും സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും. പോളണ്ടിലെ ഒമാൻ സ്ഥാനപതി  ആഹ്മെദ് റഷീദ് അൽ ഹിനായി, ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി  ശകീൽ കൊമ്മോത്  എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിക്കും. അക്കാഡമിക്  എക്സല്ലൻസ് അവാർഡിന് അർഹരായ അനിരുദ്ധ് മേനോൻ, ദേവനന്ദ രാജേഷ് , മാളവിക മനോജ്, നന്ദന കൃഷണ മൂർത്തി,പവിത്ര നായർ എന്നി   വിദ്യർത്ഥികൾക്കുള്ള  സമ്മാനങ്ങൾ സ്ഥാനപതി അമിത് നാരങ് വിതരണം ചെയ്യും.

Read Also- ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

സ്നേയറ ഷാജിയെ കലര്തനം നൽകി  കെ.എൻ. ആനന്ദ കുമാർ സാംസ്‌കാരിക വേദിയിൽ ആദരിക്കും. മലയാള വിഭാഗ ഒരുക്കിയിരിക്കുന്ന വിഭവ സമൃദ്ധമായ കലാപരിപാടികൾ  വേദിയിൽ  അംഗങ്ങൾ  അവതരിപ്പിക്കും. സെപ്തംബര് 22  വെള്ളിയാഴ്ച വൈകുന്നേരം  06:30 ഇന് ചെണ്ട മേളത്തിന്റെ അകമ്പടിയോട്  കൂടി പരമ്പരാഗത ശൈലിയിൽ  മഹാബലി വരവേൽപ്പ് നടത്തികൊണ്ട്   മുഖ്യാതിഥികളെ സാംസ്‌കാരിക സമ്മേളന വേദിയിലേക്ക് ആനയിക്കുന്നതോടുകൂടി മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.

ശനിയാഴ്ച്ച രാവിലെ 10:45 ഇന് ഗാനമേളയും തുടർന്ന് 11:15 ഓട് കൂടി ഓണസദ്യ ആരംഭിക്കുകയും ചെയ്യും. മൂവായിരത്തോളം പേർക്കുള്ള ഓണസദ്യയാണ്‌ മലയാള വിഭാഗം ഈ വര്ഷം ഒരുക്കിയിട്ടുള്ളത്. മലയാള ചലച്ചിത്ര ലോകത്തെ താരങ്ങളുടെ   സാന്നിധ്യം  ഒന്നും ഇല്ലാതെയാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ   ഓണാഘോഷം സംഘാടകർ  ഒരുക്കിയിരിക്കുന്നത്. ഒമാൻ സാംസ്‌കാരിക  മന്ത്രലയത്തിൻ  കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു സാമൂഹ്യ സംഘടനയാണ് ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്  മലയാള വിഭാഗം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios