പലസ്തീനിലെ സ്ത്രീകളെ പ്രശംസിച്ച് ഒമാന്‍ പ്രഥമ വനിത
പലസ്തീനിലെ സഹോദരിമാര്‍ക്ക് സമാധാനവും സ്ഥിരതയും സുരക്ഷയും നല്‍കുന്നതിന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രഥമ വനിത കൂട്ടിച്ചേര്‍ത്തു.

മസ്‌കറ്റ്: ഒമാന്‍ വനിതാ ദിനത്തില്‍ പലസ്തീനിലെ സ്ത്രീകള്‍ക്ക് പ്രശംസയുമായി ഒമാന്‍ സുല്‍ത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി. ഒമാനി വനിതാ ദിനാചരണത്തിന്‍ഫെ ഭാഗമായുള്ള ആശംസയിലാണ് പലസ്തീന്‍ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചത്.
ബോംബുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന പലസ്തീനിലെയും ഗാസയിലെയും സഹോദരിമാരെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പലസ്തീനിലെ സഹോദരിമാര്‍ക്ക് സമാധാനവും സ്ഥിരതയും സുരക്ഷയും നല്‍കുന്നതിന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രഥമ വനിത കൂട്ടിച്ചേര്‍ത്തു.
ഒമാന്‍ വനിതാ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് ആശംസകളറിയിച്ച അസ്സയ്യിദ അല്‍ ബുസൈദി, സ്ത്രീകളുടെ നിരന്തര പരിശ്രമങ്ങള്‍ക്കും സമൂഹവും രാജ്യവും കെട്ടിപ്പടുക്കുന്നതിലുള്ള പങ്കിനും നന്ദി പറഞ്ഞു. ഒമാനി വനിതകളുടെ വിവിധ മേഖലകളിലെ പ്രയത്‌നങ്ങൾ വിലയേറിയതും അഭിനന്ദനാർഹവുമാണെന്നും അവർ പറഞ്ഞു. അതേസമയം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടർന്ന് ഒമാനി വനിതദിനാചരണ പരിപാടികൾ അധികൃതർ മാറ്റിവെച്ചിട്ടുണ്ട്.
പലസ്തീനൊപ്പമെന്ന് കെ.കെ. ശൈലജ; 'ഹമാസിന്‍റെ വിലപേശല്‍ അംഗീകരിക്കാനാകില്ല'
കണ്ണൂര്‍: ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി കെ.കെ. ശൈലജ. താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണം.
കഴിഞ്ഞദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നേരത്തെ തന്നെ ഇക്കാര്യത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇസ്രയേല്‍ -പലസ്തീന്‍ വിഷയത്തില്‍ താന്‍ പലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കികൊണ്ടാണ് ഇക്കാര്യത്തില്‍ വീണ്ടും കെ.കെ. ശൈലജ നിലപാട് തുറന്നുപറഞ്ഞത്. ഫേയ്സ്ബുക്ക് പോസ്റ്റിലും അവര്‍ വിശദീകരണം നല്‍കി. തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആര്‍ക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നും കെ.കെ. ശൈലജ പറഞ്ഞു. യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം