Asianet News MalayalamAsianet News Malayalam

ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങള്‍ എഴുതുന്നത് വിലക്കി സൗദി

ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്.

gulf news Quranic verses on jewellery banned in saudi rvn
Author
First Published Oct 22, 2023, 5:59 PM IST

റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻറ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. 

ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇത് സംബന്ധിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സർക്കുലർ പുറത്തിറക്കി.

Read Also -  തേജ് ചുഴലിക്കാറ്റ്; പൊതു-സ്വകാര്യ മേഖല ജീവനക്കാർക്ക് രണ്ട് ദിവസം അവധി, പ്രഖ്യാപനവുമായി ഒമാന്‍

ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ

റിയാദ്: ഗാസയിൽ ഉടനടി വെടിനിർത്തൽ നടത്തണമെന്നും പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ. റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഗാസയിലെ ജനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

അടിയന്തര വെടിനിർത്തലിനും ഗാസയിലെ ഉപരോധം പിൻവലിക്കുന്നതിനും സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ ആവശ്യപ്പെട്ടു. സുരക്ഷ കൗൺസിലിെൻറയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്ക് അനുസൃതമായും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഗാസയിലെയും പരിസരങ്ങളിലെയും വർധിച്ചുവരുന്ന സംഘർഷവും സൈനിക മുന്നേറ്റവും സംബന്ധിച്ച് സൗദിയും നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം മന്ത്രിസഭ വിലയിരുത്തി.

തുർക്കി, ഇറാൻ, ഫ്രഞ്ച് പ്രസിഡൻറുമാരിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോൺ കോളുകളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടെ മന്ത്രിസഭ ചർച്ച ചെയ്തു. പരിശോധനയ്ക്കും നിരീക്ഷണത്തിനും ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറൽ അതോറിറ്റി സംഘടിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios