Asianet News MalayalamAsianet News Malayalam

ഒരു മാസത്തിനിടെ കണ്ടെത്തിയത് 31,517 ഗതാഗതനിയമ ലംഘനങ്ങൾ; അറിയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി

റോഡ് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2,146 പരിശോധനകൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2102 പരിശോധനകളും നടത്തി.

gulf news saudi authorities found 31517 traffic law violations in one month rvn
Author
First Published Sep 13, 2023, 9:12 PM IST

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ആഗസ്റ്റ് മാസത്തിൽ നടത്തിയ പരിശോധനയിൽ 31,517 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2,19,369 ട്രാൻസ്പോർട്ട് വാഹനങ്ങളും 235 വിദേശ വാഹനങ്ങളും പരിശോധിച്ചു. 

റോഡ് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2,146 പരിശോധനകൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2102 പരിശോധനകളും നടത്തി. റോഡ് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 31,517 നിയമലംഘനങ്ങളും സമുദ്രമേഖലയിൽ ആറു നിയമ ലംഘനങ്ങളും കണ്ടെത്തി. ഇതിൽ 2790 ലംഘനങ്ങൾ കാമറകൾ വഴിയാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് മൊത്തത്തിലുള്ള പ്രതിബദ്ധത റോഡ് ഗതാഗത മേഖലയിൽ 91 ശതമാനവും സമുദ്ര ഗതാഗത മേഖലയിൽ 99 ശതമാനവുമായിരുന്നു. ഡ്രൈവിങ് ലൈസൻസില്ലാ വാഹനമോടിക്കൽ, ഓപറേറ്റിങ് പെർമിറ്റില്ലാതെ ട്രാൻസ്പോർട്ട് വാഹനം ഓടിക്കൽ, ചരക്ക് നീക്ക രേഖകൾ ഇല്ലാതിരിക്കൽ, ട്രക്കുകളിൽ സുരക്ഷ സ്റ്റിക്കറുകളുടെ അഭാവം, അംഗീകൃത സുരക്ഷ അഭാവം എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ടാക്സി, എയർപോർട്ട് ടാക്സി, ബസുകൾ എന്നിവകളിലും നിയമ ലംഘനങ്ങൾ കണ്ടെത്തി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് സൗദി കിഴക്കൻ പ്രവിശ്യയിലാണ്, 7504. 7069 നിയമ ലംഘനങ്ങൾ റിയാദിലും 6668 നിയമ ലംഘനങ്ങൾ മക്കയിലും 1563 നിയമ ലംഘനങ്ങൾ തബൂക്കിലും റിപ്പോർട്ട് ചെയ്തു. 

Read Also - സൗദികൾക്ക് പോലും യൂസഫലി മാതൃകയാണെന്ന് മന്ത്രി, വൈറലായി കിരീടാവകാശിക്കൊപ്പമുള്ള വീഡിയോ

സൗദി ദേശീയദിനം; സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23ന് പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ സ്‌കൂളുകളിലെും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 24ന് അവധി ആയിരിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios