പുതിയ തീരുമാന പ്രകാരം എണ്ണ ഉൽപാദനക്കുറവ് ഡിസംബർ വരെ നീളും. ഇതനുസരിച്ച് അടുത്ത മൂന്നുമാസങ്ങളിലും രാജ്യത്തിെൻറ എണ്ണയുൽപ്പാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റിയാദ്: പ്രതിദിനം 10 ലക്ഷം ബാരൽ വീതം എണ്ണയുൽപാദനം വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടി മൂന്ന് മാസം കൂടി തുടരും. ഊർജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈയിൽ പ്രഖ്യാപിച്ച വെട്ടിക്കുറക്കൽ ആഗസ്റ്റിലേക്കും പിന്നീട് സെപ്തംബറിലേക്കും നീട്ടുകയായിരുന്നു. എന്നാൽ വീണ്ടും മൂന്നുമാസത്തേക്ക് കൂടി നീട്ടാനാണ് ഇപ്പോഴത്തെ തീരുമാനം.
പുതിയ തീരുമാന പ്രകാരം എണ്ണ ഉൽപാദനക്കുറവ് ഡിസംബർ വരെ നീളും. ഇതനുസരിച്ച് അടുത്ത മൂന്നുമാസങ്ങളിലും രാജ്യത്തിെൻറ എണ്ണയുൽപ്പാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെട്ടിക്കുറക്കൽ തീരുമാനം പ്രതിമാസ അവലോകനങ്ങൾക്ക് വിധേയമാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കുകേയോ വെട്ടിക്കുറക്കലിന്‍റെ അളവ് കൂട്ടുകയോ ചെയ്തേക്കാം എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സാധാരണയുള്ള എണ്ണയുൽപാദനത്തിൽ കഴിഞ്ഞ ഏപ്രിലിൽ രാജ്യം കുറവ് വരുത്തിയിരുന്നു. ഇതിന് പുറമേയാണ് കഴിഞ്ഞ മൂന്ന് മാസമായി പ്രത്യേക വെട്ടിക്കുറക്കൽ തുടരുന്നത്. അടുത്ത വർഷാവസാനം വരെ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ വിലനിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഒപെക് രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ അധിക വെട്ടിക്കുറക്കൽ. ആഗോള എണ്ണവിപണിയുടെ സ്ഥിരതയും സന്തുലിതാവസ്ഥയും പിന്തുണയ്ക്കുകയാണ് ഈ നടപടികൾകൊണ്ട് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്നും അധികൃതർ വിശദീകരിച്ചു.
Read Also - റിയാദ് എയറില്‍ തൊഴില്‍ അവസരങ്ങള്‍; റിക്രൂട്ട്മെന്‍റ് തുടങ്ങി
സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍; ആഴ്ചയില്‍ ആറു ദിവസം സര്‍വീസ്
കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്‌ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. റിയാദില്‍ നിന്ന് പ്രാദേശിക സമയം രാത്രി 12.40ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് പ്രാദേശിക സമയം 11.45ന് റിയാദിലെത്തുന്ന വിധത്തിലാണ് പുതിയ സര്‍വീസുകള്‍.
