വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതനിരാസ പ്രവണത എന്നിവയുടെ പശ്ചാത്തലത്തിലാണിത്.
റിയാദ്: രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഇടപെടൽ
ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്.
സൗദിയിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രസ്താവന.
വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതനിരാസ പ്രവണത എന്നിവയുടെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചില ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരായുള്ള വിമർശനം കൂടിയായാണ് പ്രസ്താവന. പരസ്പര സഹവർതിത്വം, സഹിഷ്ണുത എന്നിവയ്ക്കൊപ്പം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളും രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.
Read Also - വിദേശ പണമയക്കലില്‍ കുറവ്; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു, കണക്കുകള്‍ പുറത്തുവിട്ട് സാമ
സൗദിയില്‍ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ്
സൗദിയില്‍ രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വനിതകൾക്കിടയില്‍ തൊഴിലില്ലായമ നിരക്ക് വലിയ തോതില്‍ കുറഞ്ഞു.
വനിതകളുടെ തൊഴിലില്ലായമ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി മാനവവിഭവ ശേഷി മന്ത്രാലയത്തിെൻറ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനവാണ് നിരക്ക് കുറയാന്‍ ഇടയാക്കിയത്. പുരുഷ വനിതാ അനുപാതത്തില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയർന്നു. വർഷം അവസാനിക്കുമ്പോള്‍ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണം 14,70,000 ആയി ഉയർന്നിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തുവിട്ട ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 350,000 സ്ത്രീകളാണ് സൗദിയില്‍ വിവാഹമോചനം നേടിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ മോചനം നേടിയവരില്‍ 30-34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതല്‍. ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി. 2022 ല്‍ 203,469 സ്ത്രീകള്‍ വിധവകളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
