ഒരാഴ്ചക്കിടെ 2,490 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധനകള്‍ നടത്തിയത്.

റിയാദ്: സൗദി അറേബ്യയിലെ ബുക്ക്‌സ്‌റ്റോറുകളിലും സ്‌റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് പരിശോധനകള്‍.

ഒരാഴ്ചക്കിടെ 2,490 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധനകള്‍ നടത്തിയത്. സ്‌കൂള്‍ ബാഗുകളും നോട്ടുപുസ്തകങ്ങളും പേനകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പരിശോധന. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും മറ്റും ലഭ്യമാണെന്ന് ഉറപ്പുവരുത്താനും അവയുടെ വില സ്ഥിരത പരിശോധിക്കാനും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനുമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത പരിശോധനകള്‍ നടത്തിയതായി വാണിജ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 

Read Also- ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സൗദി ഈ വര്‍ഷം ഇറക്കുമതി ചെയ്തത് 71,209 ഇലക്‌ട്രിക് വാഹനങ്ങള്‍ 

റിയാദ്: സൗദി അറേബ്യ ഈ വർഷം ഇതുവരെയായി 71,000 ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. തദ്ദേശിയമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനനിർമാണ കേന്ദ്രത്തിെൻറ നിർമാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളുമുൾപ്പടെ 71,209 വാഹനങ്ങള്‍ സൗദി അറേബ്യ ഇതിനകം ഇറക്കുമതി ചെയ്തതായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. 2023 ആദ്യ പകുതിയിലെ കണക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. എട്ട് രാജ്യങ്ങളില്‍ നിന്നാണ് ഇത്തവണ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്കെത്തിയത്. അമേരിക്ക, ജർമനി, ജപ്പാൻ, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി. കഴിഞ്ഞ വർഷം 13,958 ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയിതിടത്തുനിന്നാണ് വലിയ വർധനവുണ്ടായത്.

Read Also - പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് നോർക്ക ധനസഹായം; വിവരങ്ങൾ അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം