ക്യാഷ് രണ്ടാഴ്ചക്കകം ഉടമയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.
റിയാദ്: സൗദി ദേശീയ ദിനത്തില്‍ പെട്രോള്‍ അടിക്കുന്നവര്‍ക്ക് മികച്ച ഓഫര്‍. സാബ് (സൗദി അവ്വല്‍ ബാങ്ക്) ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കുന്നവര്‍ക്കാണ് വമ്പന്‍ ഓഫര്‍. നൂറ് റിയാലിന് മുകളില്‍ പെട്രോള്‍ ടിക്കുന്നവര്‍ക്ക് 93 റിയാല്‍ ക്യാഷ് ബാക്ക് ലഭിക്കും.
'Umltay', 'My Card' എന്നിവ ഒഴികെ സാബിന്റെ ഏതെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. നൂറ് റിയാലില്‍ കുറവാണ് പെട്രോള്‍ അടിക്കുന്നതങ്കില്‍ മുഴുവന്‍ തുകയും ക്യാഷ് ബാക്ക് ലഭിക്കും. ഒന്നിലധികം സാബ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാലും കാര്‍ഡ് ഉടമയ്ക്ക് ഒറ്റ തവണ മാത്രമെ ഓഫര്‍ ലഭിക്കൂ. ക്യാഷ് രണ്ടാഴ്ചക്കകം ഉടമയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. ഇന്ന് രാത്രി 11.59 വരെയാണ് ഓഫര്‍. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ 8001166866 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കാം.
ഇന്നാണ് സൗദിയുടെ 93-ാമത് ദേശീയദിനാഘോഷം. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടാം തീയതി വരെ ആഘോഷം തുടരും. സ്വദേശികളും വിദേശികളും ഒരുപോലെ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യം മുഴുവൻ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്.
ഇൗ വർഷത്തെ ദേശീയദിനാഘോഷം ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ് അരങ്ങേറുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർണശബളമായ പരിപാടികളാണ് സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ഒരുക്കിയിട്ടുള്ളത്. സൈനിക പരേഡ്, വ്യോമാഭ്യാസ പ്രകടനം, ഡ്രോൺ ഷോ, സംഗീത കച്ചേരികൾ, കരിമരുന്ന് പ്രയോഗം, ചരിത്രപ്രദർശനം, മത്സര പരിപാടികൾ തുടങ്ങിയവ അരങ്ങേറും. കൂടാതെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക് കീഴിലും വിവിധ പരിപാടികൾ നടന്നുവരികയാണ്.
