സ്‌കൂള്‍ വിട്ടതിന് ശേഷം അല്‍ഹസയില്‍ വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ വിട്ടതിന് ശേഷം അല്‍ഹസയില്‍ വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൊചുംചൂടും ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. തീ പടരുന്നത് കണ്ട ഉടന്‍ തന്നെ ബസിലെ ഡ്രൈവര്‍ ബസ് നിര്‍ത്തി മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും പുറത്തെത്തിച്ചിരുന്നു.
Read Also - സൗദിയിൽ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തിയാൽ കടുത്ത ശിക്ഷ
അതേസമയം കഴിഞ്ഞ ദിവസം സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരണപ്പെട്ടിരുന്നു, ഒരാൾക്ക് പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്റം, മക്കളായ അക്റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരിച്ചവരെ ഹുഫുഫ് മേഖല കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കൈമാറുന്നതിന് നടപടികൾ പൂർത്തിയാക്കാൻ സൗദിയിലെ ജോർദാൻ എംബസി രംഗത്തുണ്ട്.
Read Also - അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധക്ക്; ഈ ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകും, ക്രമീകരണങ്ങള്‍ ഇങ്ങനെ...
പണപ്പെരുപ്പം കുറവുള്ള രാജ്യങ്ങളില്‍ മുന്നേറി സൗദി അറേബ്യ
റിയാദ്: ജി-20 രാജ്യങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സൗദി അറേബ്യ. ചൈനക്ക് തൊട്ടു പിറകിലാണ് സൗദി അറേബ്യ ഈ രംഗത്തുള്ളത്. സൗദിയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്‍റെ സൂചനയാണിത്. പണപ്പെരുപ്പം കൂടുതലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ.
കാപിറ്റല്‍ എകണോമിക്‌സാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ പണപെരുപ്പത്തില്‍ രണ്ടാമതെത്തിയാണ് സൗദി സാമ്പത്തിക രംഗം മെച്ചപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയിലെ പണപ്പെരുപ്പം 2.3 ആയി കുറഞ്ഞിരുന്നു. ഇതാണ് പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചത്. തൊട്ടുമുന്നത്തെ മാസത്തിൽ 2.7 ഉണ്ടായിരുന്ന പണപ്പെരുപ്പമാണ് ജൂലൈ മാസത്തില്‍ കുറവ് രേഖപ്പെടുത്തിയത്. വിപണിയിലെ വസ്തുക്കളുടെ വിലക്കയറ്റവും നികുതി ഭാരവുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് മുന്നിലുള്ളത്.
ജൂലൈയില്‍ ചൈനയുടെ പണപ്പെരുപ്പം .03 ആണ്. രണ്ടാം സ്ഥാനത്തുള്ള സൗദിയോടൊപ്പം ദക്ഷിണ കൊറിയയും ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യ 18-ാം സ്ഥാനത്താണുള്ളത്. 7.4 ശതമാനമാണ് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക്. താമസ കെട്ടിട വാടകയിലുണ്ടായ വർധനവാണ് സൗദിയിൽ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. ജൂലൈയില്‍ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് പണപ്പെരുപ്പം കുറവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
