താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മസ്കറ്റ്: ഈ വരുന്ന വാരാന്ത്യത്തിൽ ഒമാനിൽ അന്തരീക്ഷ താപനില ഉയരും.ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ മുതൽ നാൽപ്പത് പകുതി വരെ അന്തരീക്ഷ താപനില ഉയരും. (ഒക്‌ടോബർ 6) വെള്ളിയാഴ്ച തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്‌കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ താപനില താരതമ്യേന ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിൽ മരുഭൂമിയിലെ താപനിലയിൽ തുടർച്ചയായ വർധനവാണ് ഇതിന് കാരണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Read Also - ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്; ഈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു
മസ്കറ്റ്: മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുവാസലാത് ബസ് അബുദാബിയിൽ എത്തുക.
രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റിൽ നിന്നും അബുദാബിയിൽ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട് ഒമാനി റിയാൽ നൽകണം. അബൂദബിയിൽ നിന്ന് രാവിലെ പത്തരക്ക് പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റിൽ എത്തിച്ചേരും.
Read Also - പ്രവാസികളുടെ ശ്രദ്ധക്ക്, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം
അൽ-അസൈബ ബസ് സ്റ്റേഷൻ, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ബുർജ് അൽ-സഹ്‌വ ബസ് സ്റ്റേഷൻ, അൽ-ഖൗദ് പാലം, അൽ-മഅബില ബസ് സ്റ്റേഷൻ, അൽ-നസീം പാർക്ക് , അൽ-റുമൈസ്, ബർക പാലം, വാദി അൽ-ജിസ്സി, അൽ-ബുറൈമി, അൽ-ഐൻ സെൻട്രൽ സ്റ്റേഷൻ, എന്നീ പ്രധാന ബസ്സ് സ്റ്റോപ്പുകൾ കടന്നാണ് അബൂദബിയിൽ എത്തുക. www.mwasalat.omൽ നേരിട്ട് ഓൺലൈൻ വഴി യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.
