Asianet News MalayalamAsianet News Malayalam

സംരക്ഷിത വന്യജീവി മേഖലയിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു

വന സംരക്ഷണ നിയമം ശക്തമാക്കിയ ശേഷമാണ് ഇത്രയും പ്രജനനം നടന്നതെന്ന് ഇവിടെയുള്ള മേൽനോട്ടക്കാർ പറഞ്ഞു.

gulf news twenty seven deer born in protected area in saudi rvn
Author
First Published Sep 15, 2023, 9:54 PM IST

റിയാദ്: സൗദി വടക്കൻ അതിർത്തി മേഖലയിലെ സക്കാകയിലുള്ള കിങ് സൽമാൻ റോയൽ സംരക്ഷിത വന്യജീവി മേഖലയിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു. ഇതാദ്യമായാണ് ഇത്രയും കുഞ്ഞുങ്ങൾ ഇവിടെ പിറക്കുന്നത്. 

വന സംരക്ഷണ നിയമം ശക്തമാക്കിയ ശേഷമാണ് ഇത്രയും പ്രജനനം നടന്നതെന്ന് ഇവിടെയുള്ള മേൽനോട്ടക്കാർ പറഞ്ഞു. മാനുകളെയും വംശനാശ ഭീഷണി നേരിടുന്ന മറ്റ് നിരവധി ജീവജാലങ്ങളെയും മുമ്പ് ജനങ്ങൾ വേട്ടയാടിയിരുന്നു. ഇതുകാരണം നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു എന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് സൗദി അറേബ്യയിൽ വനം വന്യജീവി സംരക്ഷണ നിയമം കർശനമാക്കിയത്. 

Read Also-  പ്രവാസികൾക്ക് തിരിച്ചടി; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം, നിരവധി വിദേശി ജീവനക്കാരെ ബാധിക്കും

ഇതോടെ പല ജീവജാലങ്ങളുടെയും സംരക്ഷണവും സുരക്ഷയും വനം പരിസ്ഥിതിവകുപ്പ് ഉറപ്പ് വരുത്തി. ഇത് ഇവയുടെ പ്രജനനം ക്രമാതീതമായി വർധിക്കാൻ കാരണമായി. കിങ് സൽമാൻ റോയൽ റിസർവിൽ ഏകദേശം 350 ഓളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉള്ളതായാണ് കണക്ക്.

Read Also -  എക്സിറ്റില്‍ നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ വന്ന അപ്രതീക്ഷിത 'വില്ലന്‍'; ഭയത്തോടെ കഴിഞ്ഞു, ഒടുവില്‍ ആശ്വാസം

സൗദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോസ്ഥരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫില്‍ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ് സര്‍ജന്റ് യൂസഫ് ബിന്‍ റെദ ഹസന്‍ അല്‍ അസൂനിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. 2017ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, ദേശീയ താല്‍പ്പര്യവും സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നെന്നും ഇവര്‍ കുറ്റം സമ്മതിച്ചതായും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios