പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്. ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറി.
പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഹവല്ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ടുമായാണ് അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്. വ്യാജ ഡോളറുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തു.
Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
വന്‍ ലഹരിമരുന്ന് വേട്ട; 16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങളുമായി കുവൈത്തില്‍ 22 പേര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മയക്കുമരുന്ന് കേസുകളില്‍ 22 പേര്‍ അറസ്റ്റില്‍. വന്‍ ലഹരിമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്.
നാല് അറബ് സ്വദേശികള്‍, രണ്ട് വിദേശികള്‍, മൂന്ന് ഏഷ്യക്കാര്‍, ഏഴ് സ്വദേശികള്‍, ആറ് അനധികൃത താമസക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങള്‍, 2,400 ലഹരി ഗുളികകള്‍, പണം എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നമ്പറുകളിലേക്കും (112) ഡ്രഗ് കണ്‍ട്രോളിനായുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹോട്ട്‌ലൈന്‍ നമ്പറിലേക്കും 1884141 വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

