വാഹനം ട്രാഫിക്കിന്റെ എതിർ ദിശയിൽ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവേ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് രണ്ടു സ്വദേശികൾക്കും അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മസ്കറ്റ്: ഒമാനില്‍ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വദേശികള്‍ വാഹനാപകടത്തിൽ മരിച്ചു. ഒമാനിലെ സലാല വിലായത്തിൽ റോയൽ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് രണ്ടു പേരും മരിച്ചത്.
ഒരു ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ് റോയൽ ഒമാൻ പൊലീസ് പിടികൂടാന്‍ ശ്രമിച്ചത്. അതിനുള്ള ശ്രമത്തിനിടെയാണ് റോഡപകടത്തിൽ മരണപ്പെട്ടത്. വാഹനം ട്രാഫിക്കിന്റെ എതിർ ദിശയിൽ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവേ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് രണ്ടു സ്വദേശികൾക്കും അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിണ് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Read Also - പരമ്പരാഗത സൗദി വസ്ത്രം ധരിച്ച്, കയ്യില്‍ വാളേന്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വൈറല്‍ വീഡിയോ
പെട്രോൾ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ മോഷണ കുറ്റത്തിന് മൂന്നു ഒമാനി പൗരന്മാർ അറസ്റ്റിലായി. ബർക്കാ വിലായത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചതിനാണ് മൂന്നു സ്വദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.
മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ, തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പിടിയിലായ മൂന്നു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തികരിച്ചുവെന്നും ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിലായിരുന്നു. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ് പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഈ രണ്ടുപേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
