Asianet News MalayalamAsianet News Malayalam

വിസ കച്ചവടം നടത്തിയ രണ്ടുപേര്‍ ഖത്തറില്‍ പിടിയില്‍

കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

gulf news two people arrested in qatar for illegal visa trading rvn
Author
First Published Sep 28, 2023, 10:42 PM IST

ദോഹ: ഖത്തറില്‍ വിസ കച്ചവടം നടത്തിയ രണ്ടു പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് ഇവരെ പിടികൂടിയത്. 

സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലേറെ തട്ടിപ്പ് കമ്പനികള്‍ വഴി പ്രവര്‍ത്തിച്ച ഒരു അറബ് വംശജനെയും ഒരു ഏഷ്യക്കാരനെയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Read Also- ലോകത്തിലെ ആദ്യ സമ്പൂര്‍ണ റോബോട്ടിക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം; നേട്ടവുമായി സൗദി ആശുപത്രി

വേശ്യാവൃത്തി; വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിൽ. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച് വരികയായിരുന്നു. 

ഇതിന്‍റെ ഭാഗമായി വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്.  രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15 വ്യത്യസ്ത കേസുകളിലായാണ് 30 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായി വേശ്യാവൃത്തിയില്‍   ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ 12 പ്രവാസികൾ അറസ്റ്റിലായിരുന്നു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. 

ഏഷ്യക്കാരാണ് അറസ്റ്റിലായത്. പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യം ഉൽപ്പാദിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളുള്ള ആറ് അപ്പാര്‍ട്ട്മെന്‍റുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. പ്രാദേശികമായി നിര്‍മ്മിച്ച 7854 കുപ്പി മദ്യം, മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 116 ബാരല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios