മസ്ക്കറ്റ്: ഒമാനിൽ ഏപ്രിൽ 25 ശനിയാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം. ഇന്ന് രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തത് മൂലമാണ് റമദാൻ ഒന്ന് ശനിയാഴ്ച ആകുമെന്ന് മന്ത്രാലയം  അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാല്‍ ഏപ്രില്‍ 25നാവും ഒമാനില്‍ റമദാന്‍ ആരംഭിക്കുന്നതെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഒമാൻ മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ സാൽമി അദ്ധ്യക്ഷനായ ചന്ദ്ര നിരീക്ഷണ  സമിതിയാണ്  ഒമാനിൽ റമദാൻ ഒന്ന് ശനിയാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലിയും സന്നിഹിതനായിരുന്നു.

Read Also: മാസപ്പിറവി കണ്ടു: റംസാൻ വ്രതാരംഭം നാളെ, കൊവിഡ് ജാഗ്രത തുടരും

ഒമാനില്‍ 69 വിദേശികള്‍ക്ക് കൊവിഡ്; 102 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു