യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, ഒരു പ്രവാസി ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

റാസല്‍ഖൈമ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 21 വയസുകാരന്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റാസല്‍ഖൈമയിലായിരുന്നു അപകടം. മരണപ്പെട്ടത് യുഎഇ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹോദരനാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.

യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, ഒരു പ്രവാസി ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്നിലേക്കാണ് കാര്‍ ഇടിച്ചുകയറിയത് ഹെവി വാഹനവും കാറും തമ്മില്‍ റോഡില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് പൊലീസും നാഷണല്‍ ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read also: മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പരിക്കേറ്റവരെ മലീജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്കും ഒരാളെ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല.

Read also: സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു - വീഡിയോ

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: നിർത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ഇടിച്ച് മലയാളി, സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ജിദ്ദ നയീം ഡിസ്ട്രിക്റ്റിൽ ഫ്ലവർമിൽ ജീവനക്കാരനായ അബൂബക്കറിനെ ഇദ്ദേഹത്തെ മില്ലിന് മുന്നിൽ നിർത്തിയിട്ട വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് ഇടിച്ചത്. പരേതരായ നെച്ചി തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ - മൈമൂന. മക്കൾ - സൽമാൻ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാർത്ഥികളാണ്. 

Read also: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു