33 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ ആഴ്ച ഖത്തറിലെ അന്തരീക്ഷ താപനിലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ദോഹ: ഖത്തറില്‍ ഈയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 33 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ ആഴ്ച ഖത്തറിലെ അന്തരീക്ഷ താപനിലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

Read also: ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കുറച്ചു

അബുദാബിയില്‍ ഉച്ചവിശ്രമം തുടരാന്‍ നിര്‍ദ്ദേശം
അബുദാബി: തുറസ്സായ സ്ഥലത്ത് ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണിത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന ക്യാമ്പയിനിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 15നാണ് ഉച്ചവിശ്രമം ആരംഭിച്ചത്. 

 ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം. ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. 

തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്നതായി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 600590000 എ​ന്ന ന​മ്പ​റി​ൽ വിളിച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: സൗദി അറേബ്യയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് കാറിനുമുകളില്‍ പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കാറുടമ