എക്‌സ്‌പോ സമാപിക്കാനിരിക്കെ ഇന്ത്യന്‍ പവലിയനില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.
ദുബൈ: എക്‌സ്‌പോ 2020യ്ക്ക് തിരശ്ശീല വീഴാന്‍ നാളുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ പവലിയനിലെ സന്ദര്‍ശകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. എക്‌സ്‌പോ സമാപിക്കാനിരിക്കെ ഇന്ത്യന്‍ പവലിയനില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.
ആറു മാസത്തിനിടയില്‍ എക്‌സ്‌പോയിലെ ഏറ്റവും മികച്ച പവലിയനുകളിലൊന്നായ ഇന്ത്യന്‍ പവലിയന്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പവലിയനുകളിലൊന്നായി മാറിയത് വലിയ അംഗീകാരമാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും മേഖലകളും വിവിധ ലോക രാജ്യങ്ങളിലെ സര്‍ക്കാറുകളുമായും ബിസിനസ് സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിന് എക്‌സ്‌പോയിലെ പ്രദര്‍ശനം പ്രയോജനപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
