ബൈ ടു, ഗെറ്റ് വണ്‍ ഓഫറിലൂടെ സൗജന്യമായി ലഭിച്ച ടിക്കറ്റുകളിലൂടെയും ഇന്ന് മൂന്ന് പേരെ ഭാഗ്യം തേടിയെത്തിയെന്ന പ്രത്യേകതയുണ്ട്. ബഹ്റൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ സുരേഷ് മാത്തനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്.

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (44 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ഇന്ത്യക്കാരന്. ബംഗളുരുവില്‍‍ താമസിക്കുന്ന അരുണ്‍കുമാര്‍ വടക്കേ കോറോത്ത് ആണ് 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാര്‍ച്ച് 22ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. കോടീശ്വരനായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും കബളിപ്പിക്കുകയാണെന്ന് കരുതി പ്രതികരിക്കാതെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ഡ്രീം കാര്‍ സീരിസ് ഉള്‍പ്പെടെ ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ആകെ 11 നറുക്കെടുപ്പുകളില്‍ ഒന്‍പതിലും സമ്മാനങ്ങള്‍ സ്വന്തമാക്കിയത് ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ബൈ ടു, ഗെറ്റ് വണ്‍ ഓഫറിലൂടെ സൗജന്യമായി ലഭിച്ച ടിക്കറ്റുകളിലൂടെയും ഇന്ന് മൂന്ന് പേരെ ഭാഗ്യം തേടിയെത്തിയെന്ന പ്രത്യേകതയുണ്ട്. ബഹ്റൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ സുരേഷ് മാത്തനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. 018462 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഇന്ത്യന്‍ പൗരനായ മുഹമ്മദ് ഷഫീഖ് 333142 എന്ന നമ്പറിലൂടെ 90,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും, മറ്റൊരു ഇന്ത്യക്കാരനായ റിയാസ് തിരുവട്ടുതൊടി 259107 എന്ന നമ്പറിലൂടെ 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും ഇന്നത്തെ നറുക്കെടുപ്പില്‍ നേടി.

പാകിസ്ഥാന്‍ പൗരനായ ഷൊയ്‍ബ് ഹൈദറിന് 235080 നമ്പറിലുള്ള ടിക്കറ്റിലൂടെ അഞ്ചാം സമ്മാനം ലഭിച്ചു. 70,000 ദിര്‍ഹമാണ് അദ്ദേഹത്തിന് കിട്ടിയത്. ഇന്ത്യക്കാരായ മുഹമ്മദ് അലി, തോമസ് പുന്നൂകാലം ജോസഫ്, ദീപു ക്ലീറ്റസ്, ജീന വര്‍ഗീസ് എന്നിവരാണ് യാഥാക്രമം ആറ് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. 058982, 140993, 347618, 318225 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളിലൂടെ 60,000 ദിര്‍ഹം, 50,000 ദിര്‍ഹം, 40,000 ദിര്‍ഹം, 30,000 ദിര്‍ഹം എന്നീ തുകകളാണ് ഇവര്‍ക്ക് ലഭിച്ചത്. 

ബ്രിട്ടീഷ് പൗരനായ ജോര്‍ജ് ഡോണെലിയ്ക്കാണ് 20,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം 051174 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ലഭിച്ചത്. അതേസമയം ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ അരുണ്‍ മൂന്നുമൂലയില്‍ ജോസഫ് റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി. മേയ് മൂന്നാം തീയ്യതിയാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്. അന്ന് ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.5 കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. ഗ്രാന്റ് പ്രൈസിനൊപ്പം മറ്റ് ഒന്‍പത് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെയുള്ള സമ്മാനങ്ങളും നല്‍കും. ഡ്രീം കാര്‍ നറുക്കെടുപ്പില്‍ അടുത്ത മാസം മസെരാറ്റി ഗിബ്ലിയാണ് സമ്മാനം.