Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാരായ ചില പ്രവാസികള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയെന്ന് ആരോപണം

ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ നിയമിച്ച ചില സ്‍പോണ്‍സര്‍മാര്‍, പ്രവാസി തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാനായി അപേക്ഷിച്ചപ്പോള്‍, ഇവരുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന വിവരം അധികൃതരില്‍ നിന്ന് ലഭിച്ചുവെന്നാണ് അഭ്യൂഹം. 

Indian domestic workers forge police clearance certificates in Kuwait reports say
Author
Kuwait City, First Published Jun 21, 2022, 9:38 AM IST

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്തിയ ചില പ്രവാസികള്‍ ഹാജരാക്കിയത് വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം. ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗം മുബാറക് അല്‍ ഹജ്റഫ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്‍മദ് നാസര്‍ അല്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടു.

ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ നിയമിച്ച ചില സ്‍പോണ്‍സര്‍മാര്‍, പ്രവാസി തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാനായി അപേക്ഷിച്ചപ്പോള്‍, ഇവരുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന വിവരം അധികൃതരില്‍ നിന്ന് ലഭിച്ചുവെന്നാണ് അഭ്യൂഹം. ഇന്ത്യയിലെ കുവൈത്ത് എംബസിയുടെ സീല്‍ ഉണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ഇങ്ങനെ വ്യാജമാണെന്ന് കണ്ടെത്തിയതെന്നും ആരോപണമുണ്ട്.

Read also: സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം

ഇന്ത്യയിലെ കുവൈത്ത് എംബസി തങ്ങളുടെ സീലുകള്‍ നഷ്ടപ്പെട്ടതായി അറിയിച്ചിട്ടുണ്ടോ എന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്റ് അംഗം മുബാറക് അല്‍ ഹജ്റഫ് അന്വേഷിച്ചിരിക്കുന്നത്. എത്ര സീലുകള്‍ ഇങ്ങനെ മോഷണം പോയിട്ടുണ്ടെന്നും ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരാഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള കുവൈത്ത് എംബസികളിലെ സീലുകള്‍ മോഷ്‍ടിക്കപ്പെടാതിരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും അന്വേഷണത്തില്‍ ആവശ്യപ്പെടുന്നു.

പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ജൂൺ 24ന്

മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ  ഇന്ത്യൻ  എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ  പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം  കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന  ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബmf പുറത്തിറക്കിയ വാർത്താ  കുറിപ്പിൽ പറയുന്നു.

ഓപ്പൺ ഹൗസ്സിൽ  നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി  രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി  ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios