വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ഇന്ത്യന്‍ എംബസി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വർധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ഇവയിൽ ചിലത് സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.
എംബസി തിരിച്ചറിഞ്ഞ വ്യാജ വെബ്സൈറ്റുകൾ
indianimmigration.org
idiasevisa.org
evisaentry.com
india-immi.org
ivisa.com
india-evisa.it.com
ഇന്ത്യൻ ഇ-വിസ അപേക്ഷകൾക്കായുള്ള ഒരേയൊരു ഔദ്യോഗിക സർക്കാർ പോർട്ടൽ മാത്രമേയുള്ളൂവെന്ന് എംബസി വ്യക്തമാക്കി. യാത്രക്കാർ www.indianvisaonline.gov.in എന്ന വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം. അനധികൃത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തട്ടിപ്പിനും സാമ്പത്തിക നഷ്ടത്തിനും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിസകൾ ഓൺലൈനായി അപേക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എംബസി അപേക്ഷകരോട് അഭ്യർത്ഥിച്ചു.


