Asianet News MalayalamAsianet News Malayalam

പള്ളിയില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ആരോഗ്യസ്ഥിതി സാധാരണ നിലയിലെത്തിയ ശേഷം പ്രവാസിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

indian expat  attempts suicide in a mosque in kuwait
Author
First Published Dec 5, 2022, 7:56 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മൂര്‍ച്ഛ കുറഞ്ഞ വസ്തു കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് കണ്ട വിശ്വാസികളിലൊരാള്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിവരം അറിയിക്കുകയും ആംബുലന്‍സ് സ്ഥലത്തെത്തി ഇന്ത്യക്കാരന് പ്രാഥമിക ശുശ്രൂഷ നല്‍കുകയുമായിരുന്നു.

ഇയാളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലെത്തിയ ശേഷം പ്രവാസിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More - കുവൈത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

സൗദി അറേബ്യയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ജിദ്ദയിലെ സൂഖ് സവാരിഖില്‍ ഒരു കടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. പിന്നീട് പരിസരത്തെ നിരവധി കടകളിലേക്ക് തീ പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാനെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിലുണ്ടായിരുന്ന ക്യാപ്റ്റന്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സഖഫിയാണ് മരിച്ചത്. 

സൂഖ് സവാരിഖിലെ തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ജിദ്ദ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്‍മാന്‍ അല്‍ ഖര്‍നി പറഞ്ഞു. നിരവധി കടകളിലേക്ക് അതിവേഗം തീ പടര്‍ന്നുപിടിച്ചതിനാല്‍  പ്രദേശത്തെ റോഡുകള്‍ അടച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരിലൊരാള്‍ക്ക് ജീവന്‍ നഷ്ടമായത്. തീ പൂര്‍ണമായും കെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read More -  കുവൈത്തിലെ പുതിയ ക്യാമറയില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6,062 നിയമലംഘനങ്ങള്‍

അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ തീപിടിച്ചിരുന്നു. ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്‍ട്രിക്ടിലാണ് അപകടമുണ്ടായത്. ഇവിടെ മദീന റോഡില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ചോരുകയും തൊട്ടുപിന്നാലെ  തീപിടിക്കുകയുമായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. ടാങ്കറിലെ ചോര്‍ച്ച തടയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


 

Follow Us:
Download App:
  • android
  • ios