റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽൽ സെക്കന്ദരാബാദ് സ്വദേശി ഖാദർ ഖാൻ (55) ആണ് മരിച്ചത്.

റിയാദ്: അസുഖബാധയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തെലങ്കാന സ്വദേശി നിര്യാതനായി. റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽൽ സെക്കന്ദരാബാദ് സ്വദേശി ഖാദർ ഖാൻ (55) ആണ് മരിച്ചത്.

പിതാവ്: നദർ ഖാൻ, മാതാവ്: ആശാ ബീഗം. ഭാര്യ: റഹ്മത്തുന്നീസ, മക്കൾ: അബ്ദുൽ അസീസ്, യാസീൻ ഖാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ദിലം കെ.എം.സി.സി റാഷിദ്‌ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു. 

Read Also - പെരുന്നാൾ അവധി 10 ദിവസം നീളും; ബാങ്കുകളുടെ റമദാൻ സമയക്രമം പ്രഖ്യാപിച്ച് സൗദി

സന്ദർശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു

റിയാദ്: റിയാദിൽ സന്ദർശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു. കണ്ണൂർ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് മരിച്ചത്. ഭർത്താവ്: പരേതനായ മുഹമ്മദ് മമ്മു. മക്കൾ: ലത്തീഫ്, അസീസ് (ഇരുവരും പരേതർ), ജബ്ബാർ, സിദ്ദീഖ്, സൽമത്ത്, ഫൗരീദ, സറീന.

റിയാദിലുളള മകളായ സൽമത്തിെൻറയും ഭർത്താവ് അശ്റഫിെൻറയും അടുത്തേക്കാണ് സന്ദർശന വിസയിൽ ഇവരെത്തിയന്നത്. ദുബൈയിലുളള റിയാസ്, നിസാർ എന്നിവരാണ് മറ്റു മരുമക്കൾ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഇസ്മാഈൽ കാറോളം എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...