ഹൃദയാഘാതം മൂലം പ്രവാസി ഇന്ത്യക്കാരന്‍ സൗദിയില്‍ മരിച്ചു. 

റിയാദ്: പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു. ബീഹാർ സിവാൻ സ്വദേശി അസീസുൽ റഹ്മാൻ (57) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. ജുബൈലിലെ ഒരു കമ്പനിയിൽ കെട്ടിട തൊഴിലാളി ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: മഞ്ചൂർ ആലം, മാതാവ്: നജ്‌മ ഖാത്തൂൻ, ഭാര്യ: ഷാകില ഖാത്തൂൻ.

Read Also -  ഓസ്ട്രേലിയയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം