മൂന്ന് വർഷത്തിന് ശേഷം അവധിക്ക് ഈ മാസം 15 ന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് മരണം.

റിയാദ്: മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ഇന്ത്യൻ യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ, അസീസിയയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ പഞ്ചാബ് മുകേഷ് കുമാർ (37) ആണ് മരിച്ചത്. 

കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശരീരത്തിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. മൂന്ന് വർഷത്തിന് ശേഷം അവധിക്ക് ഈ മാസം 15 ന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.

Read Also - ഉദ്യോഗാർത്ഥികളേ മികച്ച തൊഴിലവസരം; ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്, അവസാന തീയതി സെപ്റ്റംബര്‍ 7, അവസരം യുകെയിൽ

https://www.youtube.com/watch?v=QJ9td48fqXQ