എക്സിറ്റ്‌ വിസ അടിച്ച്‌ കാത്തിരിക്കുന്നതിനിടയിലാണ്‌ അന്ത്യം സംഭവിച്ചത്‌.

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യാക്കാരനായ യുവാവ് മരിച്ചു. യു.പി സ്വദേശി അവാദ്‌ നാരായൺ ചൗഹാൻ (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

22 വർഷമായി തെക്കൻ സൗദിയിലെ നജ്‌റാനിൽ അൽ മസാർ കൺസ്ട്രഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ്‌ വിസ അടിച്ച്‌ കാത്തിരിക്കുന്നതിനിടയിലാണ്‌ അന്ത്യം സംഭവിച്ചത്‌.

Read Also -  30,000 അടി ഉയരെ, അടിച്ചു പൂസായി യാത്രക്കാരൻ; വിമാനത്തിൽ പരാക്രമം, പരിഭ്രാന്തി, ഒടുവിൽ നിലത്തിറക്കി, വീഡിയോ

ഭാര്യയും ഒരു മകനുമാണുള്ളത്. ഇന്ത്യൻ കോൺസുലേറ്റ്‌ സി.സി.ഡബ്ല്യു മെമ്പറും നജ്റാൻ ഒ.ഐ.സി.സി പ്രസിഡൻറുമായ എം.കെ. ഷാക്കിർ കൊടശേരിയുടെ ശ്രമഫലമായി വളരെ വേഗം നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്കയച്ചു. ഒ.ഐ.സി.സി നേതാക്കളായ ടി.എൽ. അരുൺ കുമാർ, വെൽഫെയർ വിങ് കൺവീനർ രാജു കണ്ണൂർ, മീഡിയ കൺവീനർ ഫൈസൽ പൂക്കോട്ടുപാടം, വിനോദ് കണ്ണൂർ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.

https://www.youtube.com/watch?v=QJ9td48fqXQ