അബുദബി അൽ ബഹ്ർ കൊട്ടാരത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെപ്പറ്റി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. 

അബുദബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. അബുദബി അൽ ബഹ്ർ കൊട്ടാരത്തിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമ​ഗ്ര സാമ്പത്തിക കരാറിനെപ്പറ്റിയും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികളെപ്പറ്റിയും ചർച്ച ചെയ്തു. കൂടാതെ പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെപ്പറ്റിയും സംസാരിച്ചു. കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ, കിരീടാവകാശി ശൈഖ് ഖാലിദ് തുടങ്ങിയവരും പങ്കെടുത്തു. 

Read also: പ്രവാസികൾക്ക് വൻ തിരിച്ചടി, 269 ജോലികളിൽ സ്വദേശിവത്കരണം ഉയർത്തും; 30 മുതൽ 70 ശതമാനം വരെ വർധന

യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ പുരോ​ഗതി സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടത്തിയത്.