ഹൈദരാബാദ് സ്വദേശിയായ മുകിർല ജീവൻ റാവു ആണ് മരിച്ചത്
മനാമ: ബഹ്റൈനിലെ മനാമയിൽ സൈക്കിളിൽ ട്രക്കിടിച്ച് ഇന്ത്യക്കാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ മുകിർല ജീവൻ റാവു ആണ് മരിച്ചത്. 37 വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് സൈക്കിളിൽ മടങ്ങുമ്പോൾ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഫൗസി കാനു പ്രോപർട്ടിയിലെ സെക്യൂരിറ്റി ജീവനക്കാരബനാണ്. തുടർ നടപടികൾ കമ്പനിയുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്.
