ഇയാള്‍ ശരിയായ മാനസിക നിലയില്‍ ആയിരുന്നില്ലെന്നാണ് പെരുമാറ്റത്തില്‍ നിന്ന് മനസിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ പല സ്ഥലങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഇയാള്‍ ശരിയായ മാനസിക നിലയില്‍ ആയിരുന്നില്ലെന്നാണ് പെരുമാറ്റത്തില്‍ നിന്ന് മനസിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി ഇയാളെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.
Read also: സാധനങ്ങള്‍ കൊണ്ടുപോകുന്ന ലിഫ്റ്റില്‍ നിന്ന് വീണ് പ്രവാസി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
അനധികൃതമായി ഒമാനില്‍ പ്രവേശിച്ച വിദേശികള്‍ പൊലീസിന്റെ പിടിയിലായി
മസ്‍കത്ത്: ഒമാനിൽ അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാനിലേക്ക് നുഴഞ്ഞു കയറാനായി ആറുപേർക്കും ഇയാള്‍ രാജ്യത്ത് അഭയം നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് എത്തുന്ന വിദേശികൾ പാലിക്കേണ്ട തൊഴിൽ നിയമങ്ങളും,താമസ കുടിയേറ്റ നിയമങ്ങളും ലംഘിച്ചുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഏഴു പേർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
