ദുബായില്‍ ലോട്ടറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴു കോടി രൂപ സമ്മാനം.
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. ദുബായ് വേള്‍ഡ് സെന്‍ററില്‍ നടന്ന എയര്‍ഷോയുടെ ഭാഗമായുള്ള നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ ഭാഗ്യം തുണച്ചത്. ഏഴുകോടി രൂപയാണ് ഇയാള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക.
25 വര്‍ഷങ്ങളായി അബുദാബിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിയായ 48- കാരന്‍ ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 316 സീരീസിലുള്ള 0666 എന്ന ടിക്കറ്റാണ് സമ്മാനര്‍ഹമായത്. അബുദാബിയില്‍ സ്വന്തമായി സോഫ്റ്റ്‍വെയര്‍ കമ്പനി നടത്തുന്ന മാര്‍ട്ടിസ് സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ഭാഗ്യനമ്പരാണ് 666. സമ്മാനത്തുകയില്‍ പത്തുശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ബാക്കി തുക മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനുമായി ചെലവിടുമെന്നും മാര്‍ട്ടിസ് പറഞ്ഞു.
