റിയാദ്: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ട് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മൂന്ന് എത്യോപ്യക്കാരുള്‍പ്പെട്ട മറ്റൊരു മദ്യനിര്‍മ്മാണ സംഘത്തെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടി. 

മന്‍ഫൂഹ, അല്‍യര്‍മൂക് ഡിസ്ട്രിക്ടുകളിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ മദ്യനിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നത്. രണ്ട് കേന്ദ്രങ്ങളില്‍ നിന്നും 39 വീപ്പ വാഷും വിതരണത്തിനായി തയ്യാറാക്കിയ അഞ്ചു കുപ്പി മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനായുള്ള സജ്ജീകരണങ്ങളും കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് റിയാദ് പൊലീസ് അറിയിച്ചു.